 
മാവേലിക്കര: മഹാത്മ അയ്യൻകാളി എന്തിനെ പിഴുതെറിയാൻ ശ്രമിച്ചോ അതൊക്കെ തിരിച്ചു വരുന്ന കാഴ്ചയാണ് ഇന്ന് കാണാൻ സാധിക്കുന്നതെന്നും അതുകൊണ്ട് ആയിരം വില്ലുവണ്ടി യാത്രകൾ നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും എം.എസ് അരുൺകുമാർ എം.എൽ.എ പറഞ്ഞു. കെ.പി.എം.എസ് തഴക്കര യൂണിയനിലെ അവിട്ടാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ ഉമേഷ് പി.ഉത്തമൻ അദ്ധ്യക്ഷനായി. ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ് മാത്യു വേളങ്ങാടൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനു ഫിലിപ്പ്, ബി.ജെ.പി മാവേലിക്കര മണ്ഡലം പ്രസിഡന്റ് കെ.കെ.അനൂപ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി അംഗം ജെ.സുധ ജന്മദിന സന്ദേശം നൽകി. സ്വാഗതസംഘം ജനറൽ കൺവീനർ കെ.സി. രഞ്ജിത്ത് സ്വാഗതവും ട്രഷറർ സി.ബാബു നന്ദിയും പറഞ്ഞു.