 
മാവേലിക്കര: സാധുജന പരിപാലന സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ 159-ാം ജന്മദിനം ആഘോഷിച്ചു. മാവേലിക്കര പടിഞ്ഞാറേനട അയ്യൻകാളി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറി കെ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേഷ് സഹദേവൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ.ഉണ്ണിക്കൃഷ്ണൻ മാവേലിക്കര അനുസ്മരണ പ്രഭാഷണവും വൈസ് പ്രസിഡന്റ് കെ.ശ്രീധരൻ ജന്മദിന സന്ദേശവും നൽകി. ബ്രഹ്മൻ, ശ്രീജിത്ത്, പ്രവീൺ, ദീപു, എം.ജി. മോഹൻ, ബാബു കാക്കത്തുരുത്ത്, വി.ആർ. അശോകൻ, ശ്രീനിവാസൻ, സൂരജ് എന്നിവർ സംസാരിച്ചു.