photo
എസ്.എൻ.ഡി.പി യോഗം മണ്ണഞ്ചേരി 352-ാം നമ്പർ ശാഖയിലെ പ്ളാറ്റിനം ജൂബിലി സ്മാരക മന്ദിരത്തിന്റെ ഒന്നാമത് വാർഷികവും വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനവും അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

മാരാരിക്കുളം: എസ്.എൻ.ഡി.പി യോഗം മണ്ണഞ്ചേരി 352-ാം നമ്പർ ശാഖയിലെ പ്ളാറ്റിനം ജൂബിലി സ്മാരക മന്ദിരത്തിന്റെ ഒന്നാമത് വാർഷികവും വിദ്യാഭ്യാസ അവാർഡ് ദാനവും അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ബി.സജികുമാർ കളമ്പൂൽ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.ഭാരതീയൻ ആമുഖ പ്രഭാഷണം നടത്തി. പ്ലാറ്റിനം ജൂബിലി സ്മാരക മന്ദിര പ്രവർത്തകരെ ആദരിക്കൽ സി.പി.രവീന്ദ്രൻ നിർവഹിച്ചു. വിദ്യാഭ്യാസ അവാർഡ് ദാനം യൂണിയൻ കൗൺസിലർ എം.രാജേഷ് നിർവഹിച്ചു. പരീക്ഷയിൽ മികച്ച വിജയം നേടിയവരെ ശാഖ വൈസ് പ്രസിഡന്റ് രവി മറ്റത്തിൽ ആദരിച്ചു. വനിതാസംഘം പ്രസിഡന്റ് സുധർമ്മ പുരുഷോത്തമൻ സമ്മാനദാനം നിർവഹിച്ചു. ലെജീഷ് പ്രേം, വി.എം.പ്രദീപ്,മോളി പ്രസന്നൻ,എസ്.ജയദേവൻ, സന്ധ്യ അനിൽകുമാർ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി ജി. ചന്ദ്രൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം എം.ജി.ഷാജി നന്ദിയും പറഞ്ഞു.