 
മാന്നാർ: സന്തോഷ് ആർട്സ് ആൻഡ് സ്പോർട്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന 37-ാമത് സന്തോഷ് ട്രോഫി ജലോത്സവത്തിൽ വെപ്പ് വളളങ്ങളുടെ വിഭാഗത്തിൽ മണലി ജേതാവായി. ചെന്നിത്തല വാഴക്കൂട്ടം കടവിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഇഞ്ചോടിഞ്ച് പൊരുതിയാണ് ആർലിൻ ജിനു ഐക്കോൺ ക്യാപ്ടനായുള്ള അമ്പലക്കടവനെ പിന്നിലാക്കി ഷാപ്പിൽ പുത്തൻവീട്ടിൽ ഷാജൻ നയിച്ച മണലി ഒന്നാമതെത്തിയത്.
വെപ്പ് ഫൈബർ വളളങ്ങളുടെ മത്സരത്തിൽ സജിൻതോമസ് ക്യാപ്ടനായുളള പായിപ്പാട് സെന്റ് ആന്റണീസ് ഒന്നും ശ്രീജിത്ത് ക്യാപ്ടനായുളള ഹരിഗീതപുരം രണ്ടും സ്ഥാനങ്ങൾ നേടി. സജി ചെറിയാൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാന്നാർ പൊലീസ് എസ്.എച്ച്.ഒ ജി.സുരേഷ് കുമാർ ട്രോഫികൾ സമ്മാനിച്ചു. ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എംഎസ് അരുൺകുമാർ എം.എൽ.എ ഫ്ളാഗ് ഒഫ് ചെയ്തു. ഫാ.സേവേറിയോസ്, എൻ.ഷൈലാജ്, ടി.കെ ഷാജഹാൻ, ജിനു ജോർജ്ജ്, സിദ്ധു എന്നിവർ സംസാരിച്ചു.