ചാരുംമൂട്: ചാരുംമൂട് യൂണിയനിൽ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഘോഷയാത്ര, സമുദായ, സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനം എന്നിവ നടക്കും. വൈകിട്ട് 3.30ന് കരിമുളയ്‌ക്കൽ ജംഗ്ഷനിൽ നിന്ന് പതിനായിരങ്ങൾ അണിനിരക്കുന്ന ജയന്തി മഹാഘോഷയാത്ര വി.വി.എച്ച്.എസ്.എസ് ജംഗ്ഷൻ, ചാരുംമൂട് ടൗൺ വഴി യൂണിയൻ ഓഫീസ് അങ്കണത്തിൽ എത്തിച്ചേരും. അഞ്ചിന് ജയന്തിസമ്മേളനം യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്യും. കൺവീനർ ബി. സത്യപാൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എസ്.എസ്. അഭിലാഷ് കുമാർ, എസ്. അനിൽ രാജ്, ഡി. തമ്പാൻ, ബി. തുളസീദാസ്, രാജേഷ് കുമാർ തുടങ്ങിയവർ സംസാരിക്കും. യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവി സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ചന്ദ്രബോസ് നന്ദിയും പറയും.