kala-kayika
തളിയാപറമ്പ് ശ്രീനാരായണ ട്രോഫി ഫുട്ബാൾ ടൂർണമെന്റ് കെ.എൽ. അശോകൻ ഉദ്ഘാടനം ചെയ്യുന്നു

പൂച്ചാക്കൽ:യുവാക്കൾക്ക് ശരിയായ ദിശാബോധം നൽകാൻ കലാ കായിക സംഘടനകൾക്ക് സാധിക്കുമെന്ന് ശ്രീകണ്ഠേശ്വരം ശ്രീനാരായണ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ കെ.എൽ. അശോകൻ പറഞ്ഞു. തളിയാപറമ്പ് ശ്രീനാരായണ ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപിക്കുന്നു എന്ന വാർത്തകൾ ആശങ്ക ഉണ്ടാക്കുയാണ്. ഇതിനെ പ്രതിരോധിക്കാൻ യുവജന സംഘടനകൾ മുന്നോട്ടു വരണം. ശ്രീനാരായണ ഫുട്ബാൾ ക്ലബ്ബ് തുടർച്ചയായ അറുപത് വർഷം ടൂർണമെന്റ് സംഘടിപ്പിച്ച് മുന്നോട്ട് പോകുന്നത് കായിക കേരളത്തിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമാ താരം ബിനീഷ് ബാസ്റ്റിൻ ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് അദ്ധ്യക്ഷനായി. ഫാ. വിപിൻ കുരിശുതറ, പഞ്ചായത്തംഗം ഹരിഷ്മാ വിനോദ്, അഡ്വ.ബി. ബാലാനന്ദ്, ഡി.ജെ.ദിപു, വി.നിഷാദ് തുടങ്ങിയവർ സംസാരിച്ചു.