pipe-potti
ചേർത്തല അരൂക്കുറ്റി റോഡരികിൽ പള്ളിപ്പുറം കവലയ്ക്ക് തെക്ക് പൊട്ടിയ ജപ്പാൻ കുടിവെള്ള പൈപ്പിൽ അറ്റകുറ്റപ്പണി നടത്തുന്നു

പൂച്ചാക്കൽ: ചേർത്തല അരൂക്കുറ്റി റോഡരികിൽ പള്ളിപ്പുറം കവലയ്ക്ക് തെക്ക് ജപ്പാൻ ശുദ്ധജല പൈപ്പ് പൊട്ടി. ചേർത്തല നഗരസഭയിലും 7 പഞ്ചായത്തുകളിലും ശുദ്ധജലവിതരണം തടസപ്പെട്ടു.

മാക്കേക്കവലയിലെ ജപ്പാൻ കുടിവെള്ള ശുദ്ധീകരണ - വിതരണ ശാലയിൽ നിന്നു തെക്ക് ചേർത്തല ഭാഗത്തേക്കു വിതരണത്തിനുള്ള പ്രധാന പൈപ്പാണ് വ്യാഴാഴ്ച് രാത്രി പത്തരയോടെ പൊട്ടിയത്. വൈകാതെ അധികൃതർ പമ്പിംഗ് നിറുത്തി. ജലത്തിന്റെ അമിത സമ്മർദ്ദമാണ് കാരണം. ഇന്നലെ രാവിലെ അറ്റകുറ്റപ്പണികൾ തുടങ്ങി. ചേർത്തല നഗരസഭ, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക്, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, പള്ളിപ്പുറം പഞ്ചായത്ത് പ്രദേശത്തുമാണ് ശുദ്ധജല വിതരണം മുടങ്ങിയിരിക്കുന്നത്. നാളെ വരെ ജല വിതരണം മുടങ്ങുമെന്നാണ് അറിയിപ്പ്.