
കായംകുളം: താലൂക്ക് ആശുപത്രിയിൽ അതിക്രമം നടത്തിയ ഗുണ്ടാ സംഘം ഉപകരണങ്ങൾ തല്ലിത്തകർത്തു. ഇന്നലെ വൈകിട്ട് 3.30ഒടെയാണ് സംഭവം.
നഗരത്തിൽ ഇരു വിഭാഗം യുവാക്കൾ ഏറ്റമുട്ടിയിരുന്നു. ഇതിൽ പരിക്കേറ്റു കൊണ്ടുവന്നയാളെ അന്വേഷിച്ചെത്തിയ സംഘമാണ് ഒ.പി ബ്ലോക്കിലുൾപ്പടെ അതിക്രമം കാട്ടിയത്. പരിക്കേറ്റയാൾ ഭയന്ന് ഒ.പി ബ്ലോക്കിൽ ഡോക്ടറുടെ ക്യാബിനിൽ ഓടിക്കയറി. പിന്നാലെ എത്തിയ സംഘം മുറിയിൽ വച്ച് ഇയാളെ വീണ്ടും ആക്രമിച്ചു. ക്യാബിന്റെ വാതിൽചില്ലുകൾ അടിച്ചു തകർക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. മർദ്ദനമേറ്റയാൾ ഓടി രക്ഷപ്പെട്ടു. പൊലീസ് എത്തിയപ്പോഴേക്കും അക്രമിസംഘം കടന്നു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.