 
ചാരുംമൂട് : കെ.പി.എം.എസ് ചാരുംമൂട് യൂണിയനിൽ മഹാത്മ അയ്യങ്കാളി ജയന്തിയുടെ ഭാഗമായി അവിട്ടാഘോഷവും റാലിയും നടന്നു. ഭരണിക്കാവ് ,താമരക്കുളം , വള്ളികുന്നം പഞ്ചായത്തുകളിലെ ശാഖകളിൽ നിന്നുള്ള പ്രവർത്തകർ കരിമുളയ്ക്കൽ ജഗ്ഷനിൽ കേന്ദ്രീകരിച്ച ശേഷമാണ് റാലി ആരംഭിച്ചത്. ജന്മദിന സമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി ബി.ബിനു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.ശശി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ചാരുംമൂട് മണ്ഡലം സെക്രട്ടറി എം.മുഹമ്മദാലി, ബി.ജെ.പി ചാരുംമൂട് മണ്ഡലം പ്രസിഡന്റ് ഹരീഷ് കാട്ടൂർ , പി.ജെ.സുജാത, ആർ.ശ്രീലത, ഒ.അനിയൻ എന്നിവർ സംസാരിച്ചു.