sashidaran
പൂച്ചയുടെ കടിയേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

ആലപ്പുഴ: പൂച്ചയുടെ കടിയേറ്റ് ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുത്തിയതോട് പഞ്ചായത്ത് 4-ാം വാർഡ് പറയകാട് ഇടമുറി ശശിധരനാണ് (72) മരിച്ചത്. കഴിഞ്ഞ 21നു വൈകിട്ട് 7നു വല്ലേത്തോട് മീൻ വളർത്തൽ കേന്ദ്രത്തിനു സമീപം വലയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുളള ശ്രമത്തിനിടെയാണ് കടിയേറ്റത്. തുറവൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പ് എടുത്ത ശേഷമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രാത്രി 11നു മരിച്ചു. ഭാര്യ: വസുമതി. മക്കൾ: കലേഷ്‌കുമാർ,കവിത. മരുമക്കൾ.പ്രസാദ് (ഫീൽഡ് അസിസ്റ്റന്റ്, തൈക്കാട്ടുശേരി),ഷിജിത.സഞ്ചയനം ബുധനാഴ്ച പകൽ 10.40ന്.