ambala

അമ്പലപ്പുഴ: പുന്നപ്ര വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയിൽ ഓണാഘോഷ പരിപാടികൾ പ്രസിഡന്റ് കെ.ആർ.തങ്കജി ഉദ്ഘാടനം ചെയ്തു. ആർ. അമൃത രാജ് അദ്ധ്യക്ഷത വഹിച്ചു. ശ്യാം എസ്. കാര്യാതി സംസാരിച്ചു. ആർട്ടിസ്റ്റ് ഗോപീന്ദ്ര ഗോതര, ബാബു ഹസൻ എന്നിവരെ ആദരിച്ചു. തിരുവാതിരക്കളിക്ക് മുന്നോടിയായി പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ജി.സൈറസ്, മുതിർന്ന അമ്മമാരായ രാജമ്മ ചന്ദ്രൻ , പെൺകുഞ്ഞ്, പുഷ്പ വല്ലി, ശാന്തമ്മ എന്നിവർ വിളക്ക് കൊളുത്തി. പരിപാടികൾക്ക് ഗ്രന്ഥശാല സെക്രട്ടറി ശ്യാം എസ്. കാര്യാതി, ആർ.അമൃത രാജ്, കെ.സുനിൽ, ഡി.സി.ഷാജി , സുമേഷ് മോഹൻ, പ്രവീൺ ഭാസ്ക്കർ, എം.ബിജു, ലത, ബീന ശ്യാം എന്നിവർ നേതൃത്വം നൽകി.