tur
വളമംഗലം കാടാതുരുത്ത് ശാഖയിൽ പ്രസിഡൻ്റ് എം.ആർ. ലോഹിതാക്ഷൻ പീതപതാക ഉയർത്തുന്നു

തുറവൂർ: എസ്.എൻ.ഡി പി യോഗം വളമംഗലം കാടാതുരുത്ത് 537-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവജയന്തി ആഘോഷിച്ചു . ശാഖ പ്രസിഡൻ്റ് എം.ആർ. ലോഹിതാക്ഷൻ പീതപതാക ഉയർത്തി. ഗുരുഭജന, കീർത്തനാലാപനം എന്നിവ നടന്നു. സെക്രട്ടറി എം.വിശ്വംഭരൻ, വൈസ് പ്രസിഡൻറ് ആർ.രമേശൻ, മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.