 
ആലപ്പുഴ: പോള ചാത്തനാട് ഗുരുദേവാദർശ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ 168 ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. സംഘം പ്രസിഡന്റ് കെ.ബി.സാധുജൻ പീതപതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് മധുരപലഹാര വിതരണം, വായനശാല ഹാളിൽ ഗുരു പൂജ, ബേബി ചെട്ടിവേലിക്കകവും സംഘത്തിന്റെയും ഗുരുഗാനാലാപനം തുടങ്ങിയവ നടന്നു. സംഘം സെക്രട്ടറി എസ്. അജിത്ത്, ട്രഷറർ പി. സാബു, റെജി, കണിയാംപറമ്പിൽ ഡി. ദിനേശ്, വനിതാ കൺവീനർ ബിന്ദു രാജേഷ്, കൈരളി ഹരിദാസ്, പി. പ്രസന്നകുമാർ, പ്രസാദ് മൂവറയ്‌ക്കൽ, വി.കെ. മദനൻ, അജി, സുഭഗൻ തുടങ്ങിയവർ പങ്കെടുത്തു.