 
തുറവൂർ:പറയകാട് നാലുകുളങ്ങര ക്ഷേത്രാങ്കണത്തിലെ ഗുരുദേവ മണ്ഡപത്തിൽ ജപയജ്ഞത്തിന് തുടക്കമായി. ശ്രീനാരായണ ഗുരുദേവന്റെ ജയന്തി മുതൽ മഹാസമാധി വരെയാണ് ജപയജ്ഞം നടത്തുന്നത്. എല്ലാദിവസവും വൈകിട്ട് ഗുരുപൂജ, ജപം, ധ്യാനം , പ്രസാദ വിതരണം എന്നിവ നടക്കും. ദേവസ്വം പ്രസിഡന്റ് എൻ. ദയാനന്ദൻ യജ്ഞദീപ പ്രകാശനം നിർവഹിച്ചു. കേണൽ വിജയൻ ,സുഗതൻ കാളപ്പറമ്പ്, രാധാമണി ചിദംബരൻ , ബിജു പൊന്നുംകണ്ടത്തിൽ , മോഹനൽ താഴ്ചയിൽ, ജി.ഡി.പി.എസ് പ്രസിഡന്റ് എസ്.കല്പനാദത്ത് , ദേവസ്വം സെകട്ടറി പി. ഭാനുപ്രകാശ് , മേൽശാന്തി വാരണം ടി.ആർ. സിജി ശാന്തി,മനോജ് കൊച്ചുതറ എന്നിവർ പങ്കെടുത്തു.