ആലപ്പുഴ: തൃശൂർ, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ശാഖകളിലും ഓഫീസുകളിലും ഹൗസ് കീപ്പിംഗ് ജോലിചെയ്യുന്ന കരാർ തൊഴിലാളികൾക്ക് കരാർ ഏജൻസി ആഗസ്റ്റിലെ ശമ്പളം നൽകിയില്ല. ഇതോടെ നൂറുകണക്കിന് തൊഴിലാളികൾ കയ്യിൽ കാശില്ലാതെ ഓണം തള്ളിവിടുകയായിരുന്നു.

ബാങ്കിന്റെ ലോക്കൽ ഹെഡ് ഓഫീസ്, കൊല്ലം കോട്ടയം ജില്ലകളിലും ഇതേ ഏജൻസിയാണ് കരാർ എടുത്തിട്ടുള്ളത്. തൊഴിലാളികളുടെ സംഘടനയായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കോൺട്രാക്ട് ആൻഡ് കാഷ്വൽ ലേബർ യൂണിയൻ ഏജൻസിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.