krishna
കളക്‌ടർ വി.ആർ. കൃഷ്‌ണതേജ

ആലപ്പുഴ: ആറന്മുള ഉതൃട്ടാതി വള്ളംകളിക്കുള്ള യാത്രയ്ക്കിടെ ചെന്നിത്തല പള്ളിയോടം പെരുമ്പുഴ തെക്കേക്കടവിൽ മറിഞ്ഞ് രണ്ടു പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്‌ത സംഭവത്തിൽ മജിസ്‌റ്റീരിയൽ അന്വേഷണത്തിന് കളക്‌ടർ വി.ആർ. കൃഷ്‌ണതേജ ഉത്തരവിട്ടു. ചെങ്ങന്നൂർ ആർ.ഡി.ഒ സുമയ്‌ക്കാണ് അന്വേഷണ ചുമതല. അപകടത്തിന്റെ കാരണം കണ്ടെത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.