ഹരിപ്പാട്: എസ്.എൻ.ഡി.പി.യോഗം കാർത്തികപ്പള്ളി യൂണിയനിൽ 168-ാംമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം യൂണിയൻ പരിധിയിലെ 64 ശാഖകൾ കേന്ദ്രീകരിച്ച് നടന്നു. രാവിലെ ഗുരുപൂജ, പതാകഉയർത്തൽ, ഗുരുദേവകൃതികളുടെ പാരായണം, ഗുരുപ്രസാദവിതരണം, ഘോഷയാത്രകൾ, പ്രഭാഷണങ്ങൾ, സമ്മേളനങ്ങൾ, കലാപരിപാടികൾ എന്നിവ നടന്നു. വിവിധ ശാഖകളിൽ നടന്ന പരിപാടിയിൽ യൂണിയൻ പ്രസിഡന്റ് കെ.അശോകപണിക്കർ, വൈസ് പ്രസിഡന്റ് എം.സോമൻ, യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ, ഡയറക്ടർ ബോർഡ് മെമ്പർ പ്രൊഫ.സി.എം. ലോഹിതൻ, കൗൺസിലർ മാരായ ഡി. ഷിബു, ദിനു വാലുപറമ്പിൽ, കെ.സുധീർ, ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.