boat

ആലപ്പുഴ: പള്ളിയോടം മറിഞ്ഞ് ദുരന്തമുണ്ടായ സാഹചര്യത്തിൽ കളക്‌ടർ വി.ആർ. കൃഷ്‌ണതേജ സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

# പള്ളിയോടങ്ങളിലും വള്ളങ്ങളിലും അനുവദനീയമായ ആളുകളെ മാത്രമേ കയറ്റാവൂ

# 18 വയസിന് മുകളിലുള്ളവർക്ക് മാത്രം പ്രവേശനം

# പ്രദക്ഷണ സമയത്തെ തുഴച്ചിലിൽ നീന്തൽ അറിയാവുന്നവർക്ക് മാത്രം പ്രവേശനം

# പള്ളിയോടങ്ങളിൽ കയറുന്നവരുടെ പേരും മേൽവിലാസവും സംഘാടകർ രേഖപ്പെടുത്തണം

# സുരക്ഷാ നിർദ്ദേശങ്ങളും ക്രമീകരണങ്ങളും സംഘാടകർ ഉറപ്പാക്കണം

# യാത്രയിൽ ഒരു സുരക്ഷാ ബോട്ട് അനുഗമിക്കുന്നുണ്ടെന്ന് സംഘാടകർ ഉറപ്പാക്കണം

# അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ ആംബുലൻസ് ഉറപ്പാക്കണം

# സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ജില്ലാ ഫയർ ഓഫീസർ ഉറപ്പാക്കണം