muhamma
മുഹമ്മ കണിയകുളങ്ങര ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും സ്കോളർഷിപ്പ് വിതരണവും ചേർത്തല യൂണിയൻ മുൻ സെക്രട്ടറി വി എൻ ബാബു ഉദ്ഘാടനം ചെയ്യുന്നു

മുഹമ്മ : എസ്.എൻ.ഡി.പി യോഗം 504 ാം നമ്പർ മുഹമ്മ കണിയകുളങ്ങര ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും സ്കോളർഷിപ്പ് വിതരണവും നടന്നു. ചേർത്തല യൂണിയൻ മുൻ സെക്രട്ടറി വി എൻ ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. സുരേഷ് കെ.എച്ച് അദ്ധ്യക്ഷനായി. ഡോ ഗംഗാ രാജീവിനെയും കൊച്ചുവെളി രുഗ്മിണി രാജേഷിനെയും ശ്രീജിത്ത് സുകുമാരൻ പുല്ലംപാറ പൊന്നാടയണിയിച്ച് ആദരിച്ചു. അനിൽകുമാർ സൗപർണ്ണിക , വള്ളിയമ്മ പി.സി, കുശലകുമാർ ശിവഗിരി, എസ്.സി.ബാബു, ബിന്നി ചെന്നപ്പൻ, പി.കെ.പൊന്നപ്പൻ, എൻ.വി.ജയ ശ്രീദേവ്, വി.ആർ.മധുസൂദനൻ വട്ടപ്പറമ്പ്, ഷീല സുരേഷ്, ബിന്ദുലേഖ,മണി ചീരപ്പൻചിറ, രഘുവരൻ വട്ടപ്പറമ്പിൽ, രാധാകൃഷ്ണൻ മാന്താനം, പ്രിൻസ് മോഹൻ, മഞ്ജു ഉദയൻ, പെണ്ണമ്മ മനോഹരൻ, രതി ചിദാനന്ദൻ, സഞ്ജയ്, ദീപ്തി രാജേഷ്, അർജ്ജുനൻ എന്നിവർ പ്രസംഗിച്ചു. ശാഖാ വൈസ് പ്രസിഡന്റ് കെ.സി ചന്ദ്രശേഖരൻ നന്ദി പറഞ്ഞു.