 
മാന്നാർ: ശ്രീ നാരായണ ഗുരുദേവന്റെ ജയന്തി എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ കീഴിലുള്ള മുഴുവൻ ശാഖകളിലും ആഘോഷിച്ചു.
ഇരമത്തൂർ 1926 -ാം നമ്പർ ആർ. ശങ്കർ മെമ്മോറിയൽ ശാഖായോഗത്തിൽ നടത്തിയ ചതയദിന സന്ദേശ ഘോഷയാത്രയ്ക്ക് ശാഖാ യോഗം പ്രസിഡന്റും യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റയംഗവുമായ ദയകുമാർ ചെന്നിത്തല, വനിതാ സംഘം യൂണിയൻ കൺവീനർ പുഷ്പ ശശികുമാർ, ശാഖായോഗം സെക്രട്ടറി രേഷ്മാ രാജൻ,വൈസ് പ്രസിഡന്റ് ഗോപകുമാർ തോപ്പിൽ, യൂണിയൻ കമ്മിറ്റിയംഗം കെ.വി. സുരേഷ്കുമാർ എന്നിവർ നേതൃത്വം നൽകി.
ഈഴക്കടവ് ധർമ്മാനന്ദ ഗുരുകുലത്തിൽ രാവിലെ ഏഴിന് ഗുരുകുലാചാര്യൻ ഗംഗാധരൻ സ്വാമി പതാക ഉയർത്തി. രാവിലെ 10 ന് നടന്ന പൊതു സമ്മേളനം സമിതി രക്ഷാധികാരിയും എസ്.എൻ.ഡി.പിയോഗം മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റുമായ ഗംഗാധരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ മോട്ടിവേഷൻ സ്പീക്കർ ഷാൽ മോഹൻ മുഖ്യപ്രഭാഷണം നടത്തി. സുന്ദരേശൻ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. സമിതി സെക്രട്ടറി ബി. ബാബു സ്വാഗതവും ജോ.സെക്രട്ടറി പത്മാകരൻ മുളമൂട്ടിൽ തറയിൽ നന്ദിയും പറഞ്ഞു.
1278 -ാം നമ്പർ കുരട്ടിശ്ശേരി ശാഖയിൽ ചെങ്ങന്നൂർ യൂണിയൻ മുൻ പ്രസിഡന്റ് അഡ്വ.സന്തോഷ്‌കുമാർ, സുഗതൻ രേവതി, വാസുദേവൻ പനയ്ക്കൽ, സുധാകരൻ സർഗ്ഗം, ഹരിദാസ് കിം കോട്ടേജ്, പ്രമോദ് കണ്ണാടിശ്ശേരി, ബിജു എന്നിവർ സംസാരിച്ചു.
കുളഞ്ഞിക്കാരാഴ്മ 3711-ാം നമ്പർ ശാഖയിൽ ജയദേവൻ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ പൂജകൾ നടന്നു. ശാഖായോഗം പ്രസിഡന്റ് എം.ഉത്തമൻ, സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, വൈസ് പ്രസിഡന്റ് വി.പ്രദീപ് കുമാർ, വനിതാ സംഘം പ്രസിഡന്റ് സുജാസുരേഷ്, വൈസ് പ്രസിഡന്റ് സുധാ വിവേക്, സെക്രട്ടറി ലതാ ഉത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.