 
കുട്ടനാട്: കുട്ടനാട് യൂണിയനിലെ മുഴുവൻ ശാഖകളുടേയും നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. തെക്കേകര പുന്നക്കുന്നം, ശാഖയുടെ നേതൃത്വത്തിൽ നടന്ന ഘോഷയാത്ര യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. കുന്നങ്കരി 372-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനവും സ്കോളർഷിപ്പ് വിതരണവും യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം ടി.പി. പ്രദീപ് കുമാറും രാമങ്കരി ശാഖാങ്കണത്തിൽ നടന്ന സാംസ്കാരിക സമ്മേളനം സി.ഐ രവി സന്തോഷും ഉദ്ഘാടനം ചെയ്തു