
ചാരുംമൂട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ മരിച്ചു. കായംകുളം ഡിപ്പോയിലെ കണ്ടക്ടർ കരിമുളയ്ക്കൽ വല്യയ്യത്ത് ശിവശങ്കരൻ നായരാണ് (51) മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് കായംകുളത്തു നിന്നു വീട്ടിലേക്കു വരുമ്പോൾ കെ.പി. റോഡിലെ വെട്ടിക്കോട്ടുവച്ച് ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയ്ക്ക് മരിച്ചു. ഭാര്യ: ലേഖ. മകൻ: സൂര്യ നാരായണൻ. അമ്മ: ദാക്ഷായണി അമ്മ. സംസ്‌കാരം ഇന്നു വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.