vanidevi-puraskarangal-
താഴവനമഠം ശിവശർമ്മൻ തന്ത്രി, ശരൺ ശശികുമാർ, രാജീവ് വൈശാഖ്

ചെന്നിത്തല: കാരാഴ്മ കിഴക്ക് വലിയകുളങ്ങര ശ്രീ വാണീദേവി സനാതന സേവാസംഘം ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ വാണീദേവി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വാണീദേവി ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് ചെന്നിത്തല കാരാഴ്മ താഴവനമഠം ശിവശർമ്മൻ തന്ത്രിയും കീർത്തിരത്ന പുരസ്‌കാരത്തിന് ചിത്രകാരൻ ചെന്നിത്തല കാരാഴ്മ ശ്രീവിഹാറിൽ ശരൺ ശശികുമാറും അക്ഷരശ്രീ പുരസ്‌കാരത്തിന് വ്യവസായിയും ഭക്തിഗാന രചയിതാവുമായ രാജീവ് വൈശാഖും അർഹരായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

25 വൈകിട്ട് 4 ന് ചെന്നിത്തല കാരാഴ്മ ദേവീക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. പതിനായിരത്തിയൊന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ,രമേശ് ചെന്നിത്തല എം.എൽ.എ, ഞരളത്ത് രാമപ്പൊതുവാൾ, ആശ സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് രാജ് നീല, സെക്രട്ടറി രാധാകൃഷ്ണപിള്ള, ട്രഷറർ വിജയകുമാർ, കൃഷ്ണപിള്ള, വേണുഗോപാൽ എന്നിവർ അറിയിച്ചു.