 
മാന്നാർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിലെ കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ (മുട്ടേൽ പള്ളി) നവതി ആഘോഷങ്ങൾക്ക് തുടക്കമായി. എട്ടുനോമ്പിന്റെ സമാപന ദിവസമായ വ്യാഴാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം കൂടിയ യോഗത്തിൽ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ.എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ നവതി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. മാത്യു എബ്രഹാം കാരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. . ഫാ.മാമ്മൻ തോമസ് സംസാരിച്ചു. നവതിയുടെ ഭാഗമായി നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെയും, പരിപാടികളുടെയും പ്രഖ്യാപനം കൺവീനർ മോനി ജോസഫ് നടത്തി.
ലോഗോ പ്രകാശനം, ഇടവകയുടെ ചാരിറ്റി കൂപ്പണിന്റെ ആദ്യവില്പന, യുവജന പ്രസ്ഥാനത്തിന്റെ ഫുഡ് ഫെസ്റ്റ് കൂപ്പൺ വിതരണോദ്ഘാടനം എന്നിവ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. ഇടവക വികാരി ഫാ.ജിബു ഫിലിപ്പ് സ്വാഗതവുംസെക്രട്ടറി ബിനു ചാക്കോ നന്ദിയും പറഞ്ഞു.