s

ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം 3665​ാം നമ്പർ പള്ളാത്തുരുത്തി വടക്ക് ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു ജയന്തിദിനാഘോഷ മഹാസമ്മേളനം നടത്തി. ശാഖാ പ്രസിഡന്റ് ടി.പി.രാജു അദ്ധ്യക്ഷത വഹിച്ചു. എൻ.എ.പി.എം.സംസ്ഥാന കൺവീനർ പ്രൊഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. എ.കെ.ലാലസൻ, പി.ആർ.സതീശൻ, ടി.എസ്.ജയപ്രകാശ്, കെ.കെ.കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. ഡോ.അനഘ കരുൺ, ഡോ.നീരജ , ആതിര റോമി, അഭിജിത്ത്, വെങ്കിടേശ്വര ആചാരി, എം.എസ്.പ്രമോദ് എന്നിവരെ ആദരിച്ചു.