
ആലപ്പുഴ: കൈതവന കുഴിയിൽചിറ രമയുടെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി കൊലപാതക ഭീഷണി മുഴക്കി വീടിന്റെ ജനൽ ചില്ലുകളും മറ്റും അടിച്ചുതകർത്ത് കേസിലെ രണ്ടു പ്രതികളെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കൈതവന വാർഡിൽ ശങ്കരശ്ശേരിവെളി വീട്ടിൽ മനു ശങ്കർ (മകുടി മനു- 30), കൈതവന വാർഡിൽ പള്ളിപ്പറമ്പ് വീട്ടിൽ ലിനോജ് (31) എന്നിവരെയാണ് സൗത്ത് സി.ഐ എസ്. അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഒന്നാം പ്രതി കരുതൽ തടങ്കലിൽ നിന്നു പുറത്തിറങ്ങിയതിന് ശേഷമാണ് അക്രമം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.