photo

ആലപ്പുഴ: വില്പനക്കായി ശേഖരിച്ച ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മദ്ധ്യവയസ്ക്കൻ പിടിയിലായി. ആലപ്പുഴ വട്ടയാൽ വാർഡിൽ തിരുവമ്പാടി അരയൻ പറമ്പ് വീട്ടിൽ രവീന്ദ്രനെയാണ് (53) ആലപ്പുഴ സൗത്ത് സി.ഐ എസ്.അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് അഞ്ച് ലിറ്റർ മദ്യം പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന നടത്തിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷനു സമീപത്തെ അരയൻപറമ് പ്വീടിന്റെ പരിസരത്ത് ന്നാണ് മദ്യം കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.