ആലപുഴ: നവജാത ശിശുവിനെ തുമ്പോളി പ്രദേശത്തെ പൊന്തക്കാട്ടിൽ കണ്ടെത്തിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. കമ്മീഷനംഗം അഡ്വ ജലജാ ചന്ദ്രൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി.മിനിമോൾ എന്നിവർ ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിച്ചു. പീഡിയാട്രിഷൻ ഡോ സംഗീതയുമായി കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടർ അറിയിച്ചത്. കുട്ടിയുടെ ചികിത്സ പൂർണമായും സൗജന്യമാക്കുന്നതിന് ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് കുട്ടിയുടെ സംരക്ഷണം ചെൽഡ് വെൽഫെയർ കമമിറ്റി ഏറ്റെടുക്കുന്നതിനെ അഡ്വ.ജലജാ ചന്ദ്രൻ അഭിനന്ദിച്ചു. കുട്ടിയുടെ അമ്മയെന്ന് സംശയിക്കുന്ന സ്ത്രീയുടെ മൊഴി ഇന്നലെയും എടുക്കാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.