ആലപ്പുഴ: ചിന്മയമിഷൻ ആലപ്പുഴ സെന്ററിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രസന്നിധിയിൽ ഗീതാജ്ഞാനയജ്ഞം നടത്തും.14ന് വൈകിട്ട് 6.30ന് ഗാനരചയിതാവ് രാജീവ് ആലുങ്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 14 മുതൽ 20 വരെ വൈകിട്ട് 6.30 മുതൽ 8 വരെ
കർമ്മയോഗം മൂന്നാം അദ്ധ്യായത്തെ ആസ്പദമാക്കി തിരുവനന്തപുരം ചിന്മയ മിഷനിലെ സ്വാമി അഭയാനന്ദ സരസ്വതിയുടെ സത്സംഗമുണ്ടാകും.