 
ചേർത്തല: ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷം മുഹമ്മ ചാരമംഗലം വിശ്വഗാജി മഠത്തിൽ നടന്നു. മഠാധിപതി സ്വാമി അസ്പർശാനന്ദ പതാക ഉയർത്തി. തുടർന്ന് ഗുരു പൂജ,ഗുരു പുഷ്പാഞ്ജലി,ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടന്നു. ജയന്തി ആഘോഷം മുംബയ് ശ്രീനാരായണ മന്ദിരസമിതി വനിത മുൻ ചെയർപേഴ്സൺ ബിജിലി ഭരതൻ ഉദ്ഘാടനം ചെയ്തു.