
ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജില്ലയിലെ കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ ഭവനസന്ദർശനത്തിലൂടെ ഫണ്ട് സമാഹരണം ആരംഭിച്ചു. ഫണ്ട് ഏറ്റുവാങ്ങുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ് നിർവഹിച്ചു. ഡി.സി.സി അംഗം സീനത്ത് നാനസറിൽ നിന്നും തുക ഏറ്റുവാങ്ങി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഡി.സി.സി ഭാരവാഹികളായ അഡ്വ. പി.ജെ.മാത്യു, ടി.സുബ്രഹ്മണ്യദാസ്, അഡ്വ. വി.ഷുക്കൂർ, ജി.സഞ്ജീവ് ഭട്ട്, സൗത്ത് ബ്ലോക്ക് പ്രസിഡന്റ് സി.വി.മനോജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.