
കുട്ടനാട് : രാമങ്കരി സർവ്വീസ് സഹകരണബാങ്കിന്റെയും തിരുനെൽവേലി അരവിന്ദ് ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ നടന്ന സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയാ ക്യാമ്പ് മുൻ എം എൽ എ ഡോ.കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു . ബാങ്ക് പ്രസിഡന്റ് ജോബി തോമസ് അദ്ധ്യക്ഷനായി. . ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം.വി.പ്രിയ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ ജോസഫ്, ബോർഡ് അംഗങ്ങളായ മഞ്ചു രാജപ്പൻ, നീലകണ്ഠപിള്ള, സി.പി.ജോർജ്ജ് കുട്ടി, പി.സി.ജയചന്ദ്രകുമാർ, എൻ.ഐ.തോമസ് നീണ്ടിശ്ശേരി, കെ.കെ.ജോസഫ്, തങ്കമ്മ ഈപ്പൻ തുടങ്ങിയവർ സംസാരിച്ചു. പി.ജി.അശോക് കുമാർ സ്വാഗതവും ബാങ്ക് സെക്രട്ടറി വി.എസ്.പ്രമീള നന്ദിയും പറഞ്ഞു.