അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം വാടയ്ക്കൽ തെക്ക് 243ാം നമ്പർ ശാഖ പുതുതായി നിർമ്മിച്ച ശ്രീനാരായണ പ്രാർത്ഥനാ മണ്ഡപത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 1 ന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നിർവഹിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ഉദ്ഘാടനം ചെയ്യും.യോഗം കൗൺസിലർ പി.റ്റി.മന്മഥൻ ഗുരുപ്രഭാഷണം നടത്തും. വളവനാട് ലക്ഷ്മീ നാരായണ ക്ഷേത്രം രക്ഷാധികാരി പ്രകാശൻ സ്വാമി ഗുരുദേവ ഛായാചിത്രം അനാഛാദനം നിർവഹിക്കും. ശാഖാ പ്രസിഡന്റ് വി.എസ്.ചിദംബരൻ, വൈസ് പ്രസിഡന്റ് സുരേഷ് ബാബു, സെക്രട്ടറി കെ.എൻ.ശശീന്ദ്ര ബാബു തുടങ്ങിയവർ സംസാരിക്കും.