 
പൂച്ചാക്കൽ: മഹാത്മ അയ്യൻകാളിയുടെ 159-ാമത് ജന്മദിനം കെ.പി.എം.എസ് പൂച്ചാക്കൽ ശാഖയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. വൈസ് പ്രസിഡന്റ് എം. മഹേഷ് പതാക ഉയർത്തി. ഘോഷയാത്രയിൽ നൂറു കണക്കിന് പേർ പങ്കെടുത്തു. പൂച്ചാക്കൽ തെക്കെക്കരയിൽ പ്രസിഡന്റ് വി. വസന്തകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിംകുമാർ ഉദ്ഘാടനം ചെയ്തു. ഹക്കിം പാണാവള്ളി മുഖ്യപ്രഭാഷണം നടത്തി. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ പ്രതിഭകളെ ആദരിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ.കെ ജനാർദ്ദനൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ രതി നാരായണൻ, ഡി.ദേവരാജൻ, സി.ഡി ഡിന്നിമോൻ, ഡി.പ്രദീപ് തുടങ്ങിയവർ സംസാരിച്ചു