ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം ചാരുംമൂട് 270-ാം നമ്പർ ശാഖയിൽ നടന്ന ചതയദിന ഘോഷയാത്രയിലെ അലങ്കരിച്ച വാഹനത്തിലുണ്ടായിരുന്ന, കേരള നവോത്ഥാനത്തിലെ ആദ്യ രക്തസാക്ഷി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഛായാചിത്രം ഏറെ ശ്രദ്ധേയമായി.
ചരിത്രം ആദരിക്കാൻ മറന്നുപോയ വിപ്ലവകാരി തിരുവിതാംകൂർ വ്യാഘ്രം ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന തലക്കെട്ടോടു കൂടിയ വലിയ ഛായാചിത്രത്തിൽ അദ്ദേഹം നേതൃത്വം നൽകിയ ചരിത്രപ്രസിദ്ധമായ മൂക്കുത്തി സമരത്തെയും അവർണ സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യ സമരത്തെയുമൊക്കെ പരാമർശിച്ചിട്ടുണ്ട്. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രകളിൽ ആദ്യമായിട്ടാണ് ഇങ്ങനൊരു ഛായാചിത്രം അവതരിപ്പിക്കുന്നതെന്നും അദ്ദേഹത്തിന്റെ ചരിത്ര പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ട കാര്യങ്ങൾ വരും നാളുകളിൽ ചെയ്യുമെന്നും ശാഖായോഗം പ്രസിഡന്റ് അഡ്വ. പീയൂഷ് ചാരുംമൂട്, സെക്രട്ടറി രാജേഷ് ബാബു എന്നിവർ പറഞ്ഞു.