photo
തെരുവുനായ ശല്യത്തിനെതിരെ ജെ.സി.ഐ ആലപ്പിയുടെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിൽ നടന്ന ചാക്യാർ കൂത്ത്

ആലപ്പുഴ: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ, ജനങ്ങളുടെ നിസഹായാവസ്ഥ വിവരിച്ച് ജെ.സി.ഐ ആലപ്പിയുടെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിൽ ചാക്യാർ കൂത്ത് സംഘടിപ്പിച്ചു. അമ്പലപ്പുഴ സ്വദേശി സരസപ്പൻ ചാക്യാരാണ് കൂത്തിലൂടെ വിഷയം അവതരിപ്പിച്ചത്. നായ്ക്കളുടെ മുഖം മൂടി ധരിച്ചാണ് ജെ.സി.ഐ പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്. ജെ.സി.ഐ ആലപ്പി പ്രസിഡന്റ് ടോം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മേഖല വൈസ് പ്രസിഡന്റ് ലാലി പ്രിബിൻ, കോ ഓർഡിനേറ്റർ മേഴ്‌സി വിജി, സെക്രട്ടറി ഷെബിൻ ഷാ, വി.എം.ആന്റണി, വിജി ജോർജ്, ജെസീന്ത ജോസഫ്, പ്രിബിൻ അലക്‌സ് തുടങ്ങിയവർ പങ്കെടുത്തു