iramathoor-shakha-
ഇരമത്തൂർ 1926-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡിപി ശാഖ യോഗത്തിൽ 168-ാമത് ജയന്തി മഹാമഹം മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗവും ശാഖായോഗം പ്രസിഡൻ്റുമായ ദയകുമാർ ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കുന്നു

മാന്നാർ : എസ്.എൻ.ഡി.പി യോഗം 1926-ാം നമ്പർ ഇരമത്തൂർ ആർ.ശങ്കർ മെമ്മോറിയൽ ശാഖായോഗത്തിൽ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷിച്ചു. ചതയദിനത്തിൽ രാവിലെ. 6.15ന് ശാഖായോഗത്തിലെ മുഴുവൻ ഭവനങ്ങളിലും ദൈവദശകം പ്രാർത്ഥനയോടെ ചതയ ജ്യോതി തെളിച്ചു.

ശാഖാതല ജയന്തി മഹോത്സവ ഉദ്ഘാടനം മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗവും ശാഖായോഗം പ്രസിഡന്റുമായ ദയകുമാർ ചെന്നിത്തല നിർവഹിച്ചു. സെക്രട്ടറി രേഷ്മ രാജൻ സ്വാഗതം പറഞ്ഞു. വനിതാ സംഘം യൂണിയൻ കൺവീനർ പുഷ്പാ ശശികുമാർ മുഖ്യസന്ദേശം നൽകി. കമ്മിറ്റി അംഗങ്ങളായ ഷിബു വടക്കേ കുറ്റ്, വിപിൻ വാസുദേവ്, ബിജു നടുക്കെ വീട്ടിൽ, പോഷക സംഘടന ഭാരവാഹികളായ സിന്ധു, വിജി സന്തോഷ്, അദ്വൈത്, സുധിൻ സുരേഷ്, സിന്ധു ഷാജി, സോമൻ ശാന്തി, ഉത്തമൻ സഞ്ജു ഭവനം, ഉത്തമൻ കൈതത്തറയിൽ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഗോപകുമാർ തോപ്പിൽ നന്ദി പറഞ്ഞു.

വൈകിട്ട് ചതയ ദിന സന്ദേശ മഹാ ഘോഷയാത്ര വാദ്യമേളങ്ങൾ, വിവിധ കലാരൂപങ്ങൾ, പ്രാർത്ഥന സംഘം എന്നിവയുടെ അകമ്പടിയോടെ ശാഖയിൽ നിന്നും ആരംഭിച്ച് ശാഖാ അതിർത്തിയിലുടെ സഞ്ചരിച്ച് വൈകിട്ട് 6.30ന് തിരികെ ഗുരുക്ഷേത്രത്തിൽ എത്തി സമാപിച്ചു. ഘോഷയാത്രയ്ക്ക് ശാഖാ ഭാരവാഹികളായ കെ.വി സുരേഷ്കുമാർ, വിപിൻ വാസുദേവ്, സജുകുമാർ, മുൻ ഭാരവാഹികളായ കെ.വാസു, ചന്ദ്രൻ, മുരളീധരൻ മനു ഭവനം, സോമരാജൻ, മധു, പൊടിയൻ, ശിവൻ കുടുംബ യൂണിറ്റ് ഭാരവാഹികളായ തങ്കമണി ശിവദാസ്, രാധമ്മപുരുഷോത്തമൻ, സിന്ധു ഷാജി, പത്മിനി, രജനി ദയകുമാർ, ശുഭ അനിൽ, ആശാ സുരേഷ്, പോഷക സംഘടനാ ഭാരവാഹികളായ അദ്വൈാത്, ആദർശ് ഷിജു, സുധിൻ സുരേഷ്, അർജുൻ സന്തോഷ്, അനിൽ ഏലപ്പള്ളിൽ, സൗരവ് സുരേഷ് എന്നിവർ നേതൃത്വം നൽകി.