ആലപ്പുഴ : 168 മത് ശ്രീനാരായണഗുരുദേവ ജയന്തി ദിനാഘോഷത്തിന് ഭാഗമായി എസ്.എൻ.ഡി.പി യോഗം കുന്നുമ്മ നാലാം നമ്പർ ശാഖാ യോഗത്തിൽ ഘോഷയാത്രയ്ക്ക് ശേഷം സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. പുളിങ്കുന്ന് എസ്. എച്ച് .ഒ എസ്.നിസാം ലഹരിവിരുദ്ധ സന്ദേശം നൽകി. ശാഖായോഗം പ്രസിഡന്റ് കെ.പി.കണ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.സുനിൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സന്ധ്യാ സുരേഷ് , ഗ്രാമ പഞ്ചായത്ത് മെമ്പർ സന്ധ്യ രാജപ്പൻ, ടിനു കുര്യൻ. ജി.എസ്. ഉദയകുമാർ ,ടി.എം.മോഹൻദാസ്, അരുൺ , ബിന്ദു വിജീഷ് ,സുനിൽ കുമാർ ശ്രീകൈലാസം എന്നിവർ സംസാരിച്ചു. ശാഖ വൈസ് പ്രസിഡന്റ് രജനി രാജേഷ് നന്ദി പറഞ്ഞു.
ക്യാപ്ഷൻ
എസ്.എൻ.ഡി.പി യോഗം കുന്നുമ്മ നാലാം നമ്പർ ശാഖാ യോഗത്തിൽ ഘോഷയാത്രയ്ക്ക് ശേഷം സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ പുളിങ്കുന്ന് എസ്. എച്ച് .ഒ എസ്.നിസാം ലഹരിവിരുദ്ധ സന്ദേശം നൽകുന്നു