 
അമ്പലപ്പുഴ: കരുമാടി കൈതപ്പറമ്പ് വീട്ടിൽ പരേതനായ ജയചന്ദ്രന്റെ ഭാര്യ മംഗളാനന്ദവല്ലി (തങ്കമണി -62) നിര്യാതയായി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും സി. ഡി. എസ് മെമ്പറും മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും ആയിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ. മക്കൾ :ജയ്കിഷൻ , ജ്യോതിലക്ഷ്മി. മരുമക്കൾ :ജ്യോതി പ്രസാദ്, ദീപു എൻ എസ്. സഞ്ചയനം 18ന് രാവിലെ 9.30ന്.