a

മാവേലിക്കര: പഴയകാല ഓണക്കളികൾ ഓർമ്മപ്പെടുത്തി ചെട്ടികുളങ്ങര ഈരേഴ വടക്ക് 996ാം നമ്പർ ശ്രീ ഭഗവതിവിലാസം എൻ.എസ്.എസ് കരയോഗത്തിലെ വനിതാസമാജവും ബാലസമാജവും ചേർന്ന് ഓണാട്ടുകര തിരുവാതിര അവതരിപ്പിച്ചു..

രാവിലെ കരയോഗം പ്രസിഡന്റ് എൻ ശ്രീധരൻ നായർ ഓണപ്പതാക ഉയർത്തി. തുടർന്ന് അത്തപ്പൂവിടീൽ, ഓണസദ്യ എന്നിവ നടന്നു. ഉച്ചക്ക് 2 മണി മുതൽ പരമ്പരാഗത ഓണക്കളികളായ തിരുവാതിര, തുമ്പി തുള്ളൽ, വഞ്ചിപ്പാട്ട്, അശ കുശലെ പെണ്ണുണ്ടോ, കുടം ഊത്ത്, കോലടി തുടങ്ങിയവ അരങ്ങേറി. കഴിഞ്ഞ രണ്ട് മാസമായി ഈ ഓണക്കളികളുടെ പരീശീലനത്തിലായിരുന്നു കരയോഗത്തിലെ സ്ത്രീകളും കുട്ടികളും.