ഹരിപ്പാട് : പ്രഭാത സവാരി​ക്കി​റങ്ങിയ കാൽനടയാത്രക്കാരൻ വെള്ളക്കെട്ടി​ൽ വീണ് മരിച്ചു.പള്ളിപ്പാട് മുട്ടം വീരവനയിൽ ഗോപിനാഥന്റെ മകൻ സന്ദീപ് ( 48) ആണ് മരിച്ചത്.ഇന്നലെ രാവിലെ അഞ്ചരയോടെ തളിയ്ക്കൽ പാടശേഖരത്തിന് നടവിലൂടെയുള്ള റോഡിൽക്കൂടി നടക്കവേ ധരിച്ചിരുന്ന ചെരുപ്പ് വെള്ളത്തിൽ വീണു. ഇതെടുക്കാനായി ഇറങ്ങി​യപ്പോൾ മുങ്ങി​പ്പോകുകയായിരുന്നു. ഫയർഫോഴ്സിന്റേയും,നാട്ടുകാരുടേയും തെരച്ചിലിൽ രാവി​ലെ ഒമ്പതുമണിയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഹരിപ്പാട് ആശുപത്രി​ മോർച്ചറിയിൽ. സംസ്‌ക്കാരം പിന്നീട്. ഭാര്യ : ഗോപിക.മകൻ :സഹസ്രാശു.