ഹരിപ്പാട്: ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിലെ പെരുംകുളത്തിൽ വീണ് വൃദ്ധൻ മരിച്ചു. ദേവികുളങ്ങര പുതുപ്പള്ളി സ്വദേശി മഠത്തിൽ അയ്യത്ത് റിജോ ജോൺ(55) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക്ക്ക്ക്ക് 12 മണിയോടെ ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. ഏറെ നാളായി ക്ഷേത്ര പരിസരത്ത് കാണപ്പെട്ടി​രുന്ന ഇദ്ദേഹം ഇന്നലെ രാവിലെ കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതിവീണ് അപകടത്തിൽപ്പെട്ടതാകാമെന്ന് പൊലീസ് പറഞ്ഞു. അവിവാഹിതനാണ്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ . ക്ഷേത്രത്തിൽ ഇന്നലെ വൈകുന്നേരത്തോടെ കലശപൂജകൾ നടത്തി.