
ആലപ്പുഴ:കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന യുറീക്ക - ശാസ്ത്ര കേരളം വിജ്ഞാനോവത്തിന്റെ ജില്ലാതല പോസ്റ്റർ പ്രകാശനം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ എം.പി. ഓമന നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി ചെയർമാൻ പി.ബാലചന്ദ്രൻ പോസ്റ്റർ ഏറ്റുവാങ്ങി. എം.ഷുക്കൂർ, സി.സതീഷ്, എൻ.ആർ. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. വിജ്ഞാനോത്സവം ഒന്നാം ഘട്ടം 15 ന് സ്‌കൂളുകളിൽ ആരംഭിക്കും. ബി.ആർ.സി തല പരിശീലനം ഇന്ന് 13 ന് നടക്കും. മൂല്യനിർണയം പ്രത്യേകം പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ നേതൃത്വത്തിൽ 23 ന് നടക്കും.