ആലപ്പുഴ: കേര മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കണമെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ആവശ്യപ്പെട്ടു. കേര കാർഷികമേഖല ആദായകരമാക്കുന്നതിനുള്ള നടപടികൾ കേന്ദ്രസംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപ്പിലാക്കണം. ആദായമില്ലാത്തതിനാൽ തെങ്ങുകർഷകർ ഗത്യന്തരമില്ലാതെ കേരവിളയെ ഉപേക്ഷിക്കുന്ന സ്ഥിതിയാണിപ്പോഴുള്ളത്. താങ്ങുവില പ്രഖ്യാപിച്ചിട്ടും പൊതുവിപണിയിൽ ന്യായമായ വില കർഷകർക്ക് ലഭിച്ചില്ല. നാളീകേര ഉത്പാദക സംഘങ്ങളെ വീണ്ടും സജീവമാക്കാൻ സർക്കാർ സാമ്പത്തികസഹായവും മാർഗനിർദ്ദേശവും നൽകണം. നാളീകേര വികസന ബോർഡ് നീര പദ്ധതിയുടെ ഭാഗമായി തെങ്ങുകയറ്റ പരിശീലന പദ്ധതി പുനരാരംഭിക്കണമെന്നും നീര ഉത്പാദിപ്പിച്ച് വൻതോതിൽ വിപണനം ചെയ്യുന്ന പദ്ധതികളാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.