s

ആലപ്പുഴ : നീതി ബോധവും നിയമബോധവുമുള്ള യുവതലമുറയെ വാർത്തെടുക്കുന്നതിൽ ജെ.സി.ഐ. പോലുള്ള പരിശീലക സംഘങ്ങളുടെ പ്രസക്തി വലുതാണെന്ന് ചേമ്പർ ഒഫ് ഡെവലപ്പ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് (സിഡാം ) ചെയർമാൻ അഡ്വ.പ്രദീപ് കൂട്ടാല പറഞ്ഞു.
ജെ.സി.ഐ പുന്നപ്ര ചാപ്ടർ സംഘടിപ്പിച്ച നിയമബോധന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ചാപ്ടർ പ്രസിഡന്റ് ഫിലിപ്പോസ് തത്തംപള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സനൽകുമാർ, ജോയ് ആന്റണി, പ്രിയൻ ജോസഫ്, സ്‌കറിയ ഒ.ജെ., റോയ് പി. തിയോച്ചൻ, നസീർ സലാം, അനിൽ കെ.അവിട്ടത്ത് എന്നിവർ സംസാരിച്ചു.