s

ആലപ്പുഴ: അഖില കേരള വിശ്വകർമ്മ മഹാസഭ 1040 ാം നമ്പർ കലവൂർ ശാഖയുടെ ആഭിമുഖ്യത്തിൽ 17ന് കലവൂർ വിശ്വകർമ്മ നഗറിൽ വിശ്വകർമ്മദിനം ആചരിക്കും. രാവിലെ 8ന് പതാക ഉയർത്തൽ, വിശ്വകർമ്മ പൂജ, പായസദാനം, ഭാഗവത പാരായണം, തുടർന്ന് സമ്മേളനം എന്നിവ നടക്കും. അമ്പലപ്പുഴ താലൂക്ക് യൂണിയൻ ബോർഡ് മെമ്പർ നെടുങ്ങാലിച്ചിറയിൽ പി.കമലൻ മുഖ്യപ്രഭാഷണം നടത്തും. മഹിളാസംഘം പ്രസിഡന്റ് ശോഭാ ശശിധരൻ, കലവൂർ സുരേഷ് തുടങ്ങിയവർ സംസാരിക്കും. ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന മഹാശോഭയാത്ര വൈകിട്ട് നാലിന് ആലപ്പുഴ മുനിസിപ്പൽ ടൗൺ ഹാളിൽ സമാപിക്കും.