ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 5416ാം നമ്പർ പറയരുകാലാ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഒന്നാമത് പറയരുകാലാ ശ്രീനാരായണ കൺവെൻഷൻ ഇന്ന് സമാപിക്കും. രാവിലെ 10ന് ഗുരുദർശനം കുടുംബബന്ധങ്ങളിലൂടെ എന്ന വിഷയത്തിൽ വൈക്കം മുരളി പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12.40 ന് മഹാഗുരുപൂജ, ഒന്നിന് അന്നദാനം , വൈകിട്ട് 6.30 ന് ഗുരുക്ഷേത്രത്തിൽ ദീപാരാധന, 6.45 ന് കായംകുളം വിമലയും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും ഗുരുദേവകൃതികളുടെ സംഗീതാവിഷ്‌ക്കാരവും.