ഹരിപ്പാട് : മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവം നാളെ പല്ലനയാറ്റിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു . ചുണ്ടൻ വള്ളങ്ങളും വെപ്പ്, ഓടി തെക്കൻ, ഫൈബർ ചുണ്ടൻ ഉൾപ്പെടെ മുപ്പതോളം കളിവള്ളങ്ങൾ പങ്കെടുക്കും. കവിയരങ്ങ്, ജലോത്സവ ഘോഷയാത്ര, പുഷ്പാർച്ചന, മത്സരവള്ളംകളി എന്നിവ നടക്കും.

ഇന്ന് ഉച്ചയ്ക്ക് 2ന് കുമാരകോടി ആശാൻ സ്മാരകത്തിൽ നിന്നാരംഭിക്കുന്ന ജലോത്സവ ഘോഷയാത്ര കെ.വി ജെട്ടിയിൽ സമാപിക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് ആശാൻ സ്മാരകത്തിൽ പുഷ്പാർച്ചനയും തുടർന്ന് ജലഘോഷയാത്രയും നടക്കും. 3.15ന് തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാർ പതാക ഉയർത്തും. 3.30ന് മത്സരവള്ളംകളി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എ.എം ആരിഫ് എം.പി ഫ്ലാഗ് ഓഫ് ചെയ്യും. ജലോത്സവ സമിതി പ്രസിഡന്റ് യു.ദിലീപ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.പ്രസാദ് സമ്മാനദാനം നിർവ്വഹിക്കും. പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എയും ലൈബ്രറിയുടെ ഉദ്ഘാടനം ജെബി മേത്തർ എം.പിയും നിർവഹിക്കും. എച്ച്. സലാം എം എൽ എ, റെയിൽവേ പി.എ.സി ചെയർമാൻ പി.കെ.കൃഷ്ണദാസ്, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബു പ്രസാദ്, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സി.പി.ഐ ജില്ലാസെക്രട്ടറി ടി.ജെ.ആഞ്ചലോസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.എം.നിസാർ, ടി.കെ ദേവകുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്.താഹ, ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി രാജു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.സുരേഷ് കുമാർ, ഒ.സൂസി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൽ.യമുന, നാദിറ ഷാക്കിർ, സി.എസ് രഞ്ജിത്ത്,സുധിലാൽ തൃക്കുന്നപ്പുഴ, അമ്മിണി , എം.സത്യപാലൻ എ.കെ.രാജൻ, എസ്.സുരേഷ് കുമാർ,കെ.സോമൻ, കെ. മോഹനൻ, എം ആർ ഹരികുമാർ, കെ.കാർത്തികേയൻ, ആർ.കെ.കുറുപ്പ്, പി.ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുക്കും. ജലോത്സവ സമിതി സെക്രട്ടറി എസ് ഉദയനൻ സ്വാഗതവും ട്രഷറർ എ കെ ബൈജു നന്ദിയും പറയും. വാർത്താസമ്മേളനത്തിൽ ജലോത്സവ സമിതി പ്രസിഡന്റ് യു. ദിലീപ്, സെക്രട്ടറി എസ് ഉദയനൻ, ട്രഷറർ എ കെ ബൈജു, ടി. ഹരീഷ്,അനിൽകുമാർ, ഉന്മേഷ് എന്നിവർ പങ്കെടുത്തു