
അമ്പലപ്പുഴ:സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി അമ്പലപ്പുഴ പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി.അമ്പലപ്പുഴ പൊലീസ് സ്കൂളുകളിൽ രൂപീകരിച്ച ആന്റി നർക്കോട്ടിക്ക് ക്ലബുമായി സഹകരിച്ചാണ് ക്ലാസ് സംഘടിപ്പിച്ചത്. പ്രിൻസിപ്പിൾ എസ് .ഐ ടോൾസൺ പി ജോസഫ് ക്ലാസ് നയിച്ചു.സ്റ്റേഷൻ പരിധിയിലെ 14 സ്കൂളുകളിൽ ആന്റി നാർക്കോട്ടിക് ക്ലബ് രൂപീകരിച്ചതായി സി.ഐ ദ്വിജേഷ് പറഞ്ഞു. സ്റ്റേഷൻ പരിധിയിലെ എല്ലാ സ്കൂളുകളിലും, കോളേജുകളിലും ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസുകൾ തുടർച്ചയായി സംഘടിപ്പിക്കുമെന്നും എസ്.ഐ പറഞ്ഞു.