hdj
എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ ചിങ്ങോലി 263-ാം നമ്പർ ശാഖയിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളന ഉദ്ഘാടനം യൂണിയൻ സെക്രട്ടറി എൻ.അശോകൻ നിർവഹിക്കുന്നു

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ ചിങ്ങോലി 263-ാം നമ്പർ ശാഖയിൽ നടന്ന ഗുരുദേവ ജയന്തി സമ്മേളന ഉദ്ഘാടനവും പുരസ്‌കാര വിതരണവും പഠനോപകരണ വിതരണവും യൂണിയൻ സെക്രട്ടറി എൻ.അശോകൻ നിർവഹിച്ചു. ശാഖാംഗവും കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവും കവിയും സിനിമാ ഗാനരചയിതവുമായ ദേവദാസ് ചിങ്ങോലിയെ ചൂരവിള യു.പി.എസ് മാനേജർ ടി.കെ. ദേവകുമാർ ആദരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഡി. കാശിനാഥൻ ജയന്തി സന്ദേശം നൽകി. യൂണിയൻ കൗൺസിലർ പി. എൻ. അനിൽകുമാർ പ്രതിഭകളെ ആദരിച്ചു. മേഖല കൺവീനർ അഡ്വ. യു. ചന്ദ്രബാബു പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി എച്ച്. സുരേഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് സുഗതൻ നന്ദിയും പറഞ്ഞു.